Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thirunakara Mahadeva

Kottayam

തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്നു ക​ളി​വി​ള​ക്ക് തെ​ളി​യും

കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു ക​ളി​വി​ള​ക്ക് തെ​ളി​യും. അ​ഞ്ചാം ഉ​ത്സ​വ​ദി​ന​മാ​യ ഇ​ന്നു രാ​ത്രി 10നു ​ശി​വ​ശ​ക്തി ക​ലാ​വേ​ദി​യി​ല്‍ കോ​ട്ട​യ്ക്ക​ല്‍ പി​എ​സ്‌​വി നാ​ട്യ​സം​ഘ​ത്തി​ന്‍റെ ക​ച​ദേ​വ​യാ​നി ക​ഥ​ക​ളി അ​ര​ങ്ങേ​റും. തു​ട​ര്‍​ന്നു ബാ​ലി​വ​ധം അ​ര​ങ്ങി​ലെ​ത്തും. നാ​ളെ രാ​ത്രി 10നു ​ല​വ​ണാ​സു​ര​വ​ധം, കി​രാ​തം എ​ന്നീ ക​ഥ​ക​ളും അ​ര​ങ്ങി​ലെ​ത്തും. ക​ഥ​ക​ളി​പ്രേ​മി​ക​ളാ​യി നി​ര​വ​ധി​പേ​ര്‍ ക​ലാ​വേ​ദി​യി​ല്‍ എ​ത്തി​ച്ചേ​രും.

ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ ഇ​ന്നു രാ​വി​ലെ 7.15നു ​ശ്രീ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പ്, 10നു ​ആ​ന​യൂ​ട്ട്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​ന​വും ന​ട​ക്കും. രാ​ത്രി 6.30നു ​ദീ​പാ​രാ​ധാ​ന​യും ചു​റ്റു​വി​ള​ക്കും, ഒ​ന്പ​തി​നു വി​ള​ക്കും ന​ട​ക്കും. ശി​വ​ശ​ക്തി ക​ലാ​വേ​ദി​യി​ല്‍ രാ​ത്രി ആ​റി​നു കാ​ഴ്ച​ശ്രീ​ബ​ലി​യും രാ​ത്രി 8.30നു ​ഡാ​ന്‍​സും ന​ട​ക്കും.

ആ​റാം ഉ​ത്സ​വ​മാ​യി നാ​ളെ രാ​വി​ലെ ശ്രീ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​ന​വും രാ​ത്രി ദീ​പാ​രാ​ധ​യും ന​ട​ക്കും. ശി​വ​ശ​ക്തി ക​ലാ​വേ​ദി​യി​ല്‍ രാ​ത്രി ആ​റി​നു കാ​ഴ്ച​ശ്രീ​ബ​ലി​യും രാ​ത്രി 8.30നു ​പി​ന്ന​ണി ഗാ​യ​ക​ന്‍ സാ​യി വി​ഘ്‌​നേ​ശ് ന​യി​ക്കു​ന്ന സ​മ​ന്വ​യ സം​ഗീ​ത​സ​ദ്യ അ​ര​ങ്ങേ​റും.

Latest News

Corehub Up